പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു

കൊല്ലം: ജില്ലയിൽ അഞ്ചുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നല്‍കി. സർക്കാർ വിക്ടോറിയ ആശുപത്രിയിൽ മേയർ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് സാം കെ. ഡാനിയൽ എന്നിവർ ചേർന്ന് ജില്ല തല പരിപാടിക്ക്‌ തുടക്കം കുറിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ബിന്ദു മോഹൻ, ആർ.സി.എച്ച് ഓഫിസർ ഡോ.എം.എസ്. അനു, വിക്ടോറിയ ആശുപത്രി സുപ്രണ്ട് ഡോ.വി. കൃഷ്ണവേണി, മാസ് മീഡിയ ഓഫിസർ ദിലീപ് ഖാൻ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ എസ്. ശ്രീകുമാർ, എം.സി.എച്ച് ഓഫിസർ ശ്രീജയ എന്നിവർ പങ്കെടുത്തു. ആകെ 1911 ബൂത്തുകൾ പ്രവര്‍ത്തിച്ചു. 25 മൊബൈൽ ബൂത്തുകളും റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബോട്ട് ജെട്ടികള്‍ തുടങ്ങിയ സ്ഥലങ്ങളിൽ 38 ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിച്ചു. ഇന്നും നാളെയും വാക്‌സിനെടുക്കാത്ത കുട്ടികളെ കണ്ടെത്തുന്നതിനായി 773418 വീടുകളിൽ സന്ദർശനം നടത്തുമെന്ന്​ ഡി.എം.ഒ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.