യുവതിയെ ആക്രമിച്ചയാൾ പിടിയിൽ

ചിത്രം- പരവൂർ: യുവതിയെ ആക്രമിച്ച യുവാവ് പരവൂർ പൊലീസിന്‍റെ പിടിയിലായി. പരവൂർ കൂനയിൽ മുന്നാഴി പടിഞ്ഞാറ്റതിൽ വീട്ടിൽ ബിജുവിനെയാണ് (46) ​അറസ്റ്റ് ചെയ്തത്. പരവൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. യുവതിക്കൊപ്പം താമസിച്ച് വരുകയായിരുന്ന പ്രതി നിരന്തരം ഇവ​രെ ഉപദ്രവിച്ചിരുന്നു. തുടർന്ന്​ പരവൂർ കോടതിയിൽ നിന്ന്​ യുവതി സംരക്ഷണ ഉത്തരവ് വാങ്ങിയെങ്കിലും പ്രതി തുടർന്നും സ്ഥലത്ത് അതിക്രമിച്ച് കടന്ന് അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ആക്രമിക്കുകയായിരുന്നു. ഒളിവിൽപോയ പ്രതിയെ ചാത്തന്നൂർ എ.സി.പി ജി. ഗോപകുമാറിന്‍റെ നിർദേശാനുസരണം ഇൻസ്​പെക്ടർ നിസാറിന്‍റെ നേതൃത്വത്തിൽ എസ്​.ഐ ജയകുമാർ, എ.എസ്​.ഐ രമേഷ്, എസ്.​സി.പി.ഒ റെലീഷ്, സി.പി.ഒ സായി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ചിത്രം- അച്ഛനെയും മുത്തച്ഛ​െനയും ആക്രമിച്ച യുവാവ്​ പിടിയിൽ അഞ്ചാലുംമൂട്: അച്ഛനെയും മുത്തച്ഛ​െനയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അഞ്ചാലുംമൂട് പൊലീസ്​ അറസ്റ്റ് ചെയ്തു. തൃക്കരുവ തെക്കേചേരി വൻമള കുന്നത്ത് മേലതിൽ വീട്ടിൽ ജയപ്രകാശ് (25) ആണ് പിടിയിലായത്. 23ന്​ രാത്രി 10ന്​ മദ്യപിച്ച് വീട്ടിലെത്തിയ പ്രതി വീടും വസ്​തുവും സ്വന്തം പേരിൽ എഴുതി കൊടുക്കാത്തതിലുള്ള വിരോധത്തിൽ ബഹളം വെച്ചത്​ പിതാവ്​ ജയകുമാർ ചോദ്യം ചെയ്തതിന്​​ കത്താൾ കൊണ്ട് വെട്ടുകയായിരുന്നു. തലയിലും ഇടത് കൈത്തണ്ടയിലും വെട്ടേറ്റു. തടയാൻ എത്തിയ മുത്തച്ഛനെയും ആക്രമിച്ചു. തുടർന്ന് വീട്ടിലെ ഉപകരണങ്ങളും നശിച്ചു. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ നിർദേശപ്രകാരം അഞ്ചാലുംമൂട് ഇൻസ്​പെക്ടർ എസ്.എച്ച്.ഒ സി. ദേവരാജന്‍റെ നേതൃത്വത്തിൽ എസ്.​ഐമാരായ അനീഷ്, സിറാജുദ്ദീൻ, ലഗേഷ് കുമാർ, സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്​തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.