കുന്നിക്കോട്: കാപ്പാ നിയമപ്രകാരം യുവാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആവണീശ്വരം ചക്കുപാറ വിഷ്ണുവാണ് (27) അറസ്റ്റിലായത്. ജില്ല മജിസ്‌ട്രേറ്റിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുന്നിക്കോട്, പുനലൂർ, കൊട്ടാരക്കര, പാലാ തുടങ്ങിയ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. കൊട്ടാരക്കര ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള സംഘര്‍ഷത്തിലും പ്രതിയാണ്. പുനലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒമ്പത് ലക്ഷം രൂപയുടെ കള്ളനോട്ട് കേസിലും വിഷ്ണു അകപ്പെട്ടിട്ടുണ്ട്. കൊല്ലം റൂറൽ ജില്ല െപാലീസ് മേധാവി കെ.ബി. രവിയുടെ നിർദേശപ്രകാരം അഡീഷനൽ പൊലീസ് സൂപ്രണ്ട് എസ്. മധുസൂദനൻ, കൊട്ടാരക്കര ഡിവൈ.എസ്.പി ആർ.സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. പടം.....വിഷ്ണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.