കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ മോഷണം നടത്തി ബസ് സ്റ്റാൻഡിൽ ഇറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ച നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശികളായ മാലീശ്വരി (25), ദേവി (25) എന്നിവരെയാണ് കൊട്ടാരക്കര െപാലീസ് അറസ്റ്റ് ചെയ്തത്. പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിയിലായത്. പന്തളത്ത് നിന്ന് തെങ്കാശിയിലേക്ക് പോകുന്നതിനായി കെ.എസ്.ആർ.ടി.സി ബസിൽ കയറിയ വീട്ടമ്മ കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ ഇറങ്ങിയ സമയത്താണ് മോഷണശ്രമം നടന്നത്. എസ്.ഐ സുദർശന കുമാർ, എസ്.ഐ ഹബീബ്, സി.പി.ഒ ശുഭ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചിത്രം : അറസ്റ്റിലായ പ്രതികൾ മാലീശ്വരി, ദേവി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.