.........(മാധ്യമം ഇംപാക്ട്)............ ഇരവിപുരം: ദേശീയപാതയില്‍ മാടന്‍നട ജങ്ഷനില്‍ അപകടക്കെണിയായി തകര്‍ന്നുകിടന്ന ഓടയുടെ മേല്‍മൂടികള്‍ പൊതുമരാമത്ത് അധികൃതരെത്തി മാറ്റിസ്ഥാപിച്ചു. ഓടയുടെ മേല്‍മൂടി തകര്‍ന്ന് അപകടക്കെണിയായി മാറിയ വാര്‍ത്ത മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്നാണ് വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അടിയന്തരമായി ഇടപെട്ട് ഓടയുടെ മേല്‍മൂടികള്‍ മാറ്റിസ്ഥാപിച്ചത്. കൊട്ടിയം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പില്‍ യാത്രക്കാര്‍ ബസ് കയറാന്‍ നില്‍ക്കുന്ന സ്ഥലത്തായിരുന്നു ഓടയുടെ മേല്‍മൂടികള്‍ തകര്‍ന്നുകിടന്നത്. മേല്‍മൂടി തകര്‍ന്ന ഓടയില്‍ വീണ് വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.