വീട്ടിൽ കയറി അക്രമം: യുവാവ്​ അറസ്​റ്റിൽ

ഓയൂർ: വീട്ടിൽ അതിക്രമിച്ചുകയറി അക്രമം കാട്ടിയയാളെ അറസ്റ്റ് ചെയ്തു. ഇടയ്ക്കിടം കിണറുമുക്കിൽ വൈഷ്ണവത്തിൽ പ്രതാപ് കുമാറിന്‍റെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇടയ്ക്കിടം മാവിലമുക്ക് ജിഷ്ണു സദനത്തിൽ ജിഷ്ണു (27) വിനെയാണ്​ എഴുകോൺ ​െപാലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പുലർച്ചെയാണ്​ സംഭവം. വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾ അടിച്ചുപൊട്ടിക്കുന്ന ശബ്ദം കേട്ട്​ പ്രതാപനും ഭാര്യ ശ്രീകുമാരിയും പുറത്തിറങ്ങിയപ്പോൾ ഇരുമ്പുകമ്പിയുമായി ഇരുവ​െരയും ആക്രമിക്കുകയായിരുന്നു. ആൾട്ടോ കാർ, സ്വിഫ്റ്റ് കാർ, ആക്ടീവ സ്കൂട്ടർ, പിക്കപ്പ് വാൻ, ഹീറോ ഹോണ്ട മോട്ടോർസൈക്കിൾ എന്നിവയും തകർത്തു. എഴുകോൺ ഐ.എസ്.എച്ച്.ഒ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ അനീസ്, എസ്.സി.പി.ഒ ഗിരീഷ്, ബിനിൽ മോഹൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.