കൊല്ലം: ശാസ്താംകോട്ട ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച കൊല്ലം കോർപറേഷനിലെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് കൊല്ലം ജല അതോറിറ്റി സബ് ഡിവിഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. വർധിപ്പിച്ച പെൻഷൻ നൽകണം -സീനിയർ ജേണലിസ്റ്റ് യൂനിയൻ കൊല്ലം: പത്രപ്രവർത്തകരുടെ പെൻഷൻ കുടിശ്ശികയും വർധിപ്പിച്ച പെൻഷൻ തുകയും അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കണമെന്ന് സീനിയർ ജേണലിസ്റ്റ് യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പി.എഫ് പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള ഇ.പി.എഫ് അധികൃതരുടെ ഗൂഢനീക്കത്തിൽ യോഗം പ്രതിഷേധിച്ചു. പ്രസിഡന്‍റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാജൻ ബാബു പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.