വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രീന്‍ സ്റ്റാര്‍ പുരസ്‌കാരം

കൊട്ടിയം: അഞ്ചാം ക്ലാസുകാരന് ലോക മലയാളി കൗണ്‍സിലിന്റെ ഗ്രീന്‍ സ്റ്റാര്‍ പുരസ്‌കാരം. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജനാണ് തഴുത്തല നാഷനല്‍ പബ്ലിക് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാർഥിയായ അലൈന്‍ ഐറിക് ലാലിനെ തെരഞ്ഞെടുത്തത്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ലോക മലയാളി സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്‍കുന്ന പുരസ്‌ക്കാരമാണ് ഗ്രീന്‍ സ്റ്റാര്‍ പുരസ്‌കാരം. അന്താരാഷ്ട്രതലത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 'ഹാര്‍ട് ഫോര്‍ ഏര്‍ത്​' സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് 11 വയസ്സുകാരന്‍. മുണ്ടയ്​ക്കല്‍ രചനയില്‍ ഡോ. മോഹന്‍ലാല്‍ ഡോക്ടര്‍ ദേവീരാജ് എന്നിവരുടെ മകനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.