തകർക്കപ്പെട്ട തോപ്പിൽ രവി സ്മാരകം ഉമ്മൻ ചാണ്ടി സന്ദർശിച്ചു

അഞ്ചാലുംമൂട്: കുപ്പണയിൽ തകർക്കപ്പെട്ട തോപ്പിൽ രവി സ്മാരകം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ഞായറാഴ്ച വൈകീട്ട് 7.30ഓടെ എത്തിയ ഉമ്മൻ ചാണ്ടി കല്ലേറിൽ ജനൽ ചില്ല് തകർന്ന കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബൈജു മോഹന്‍റെ വീടും സന്ദർശിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ്​ ​രാജേന്ദ്രപ്രസാദ്, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എ. ഷാനവാസ്ഖാൻ, കോൺഗ്രസ്​ ബ്ലോക്ക് പ്രസിഡന്‍റ്​ കുഴിയം ശ്രീകുമാർ, സൂരജ്​ രവി എന്നിവരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.