ദേശീയ ചിത്രരചന മത്സരം

കൊല്ലം: ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കടപ്പാക്കട സ്​പോർട്സ് ക്ലബിൽ സംഘടിപ്പിച്ചു. ചിത്രം വരച്ച് കൊണ്ട് കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്​ഘാടനം നിർവഹിച്ചു. ശിശുക്ഷേമസമിതി വൈസ് ചെയർമാൻ ഷൈൻദേവ്​ അധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.സി ചെയർമാൻ അഡ്വ.കെ.പി. സജിനാഥ്, സംസ്ഥാന ശിശുക്ഷേമ സമിതി ലീഗൽ അഡ്വൈസർ ഡോ.രതീഷ്കമാർ, ചിത്രകാരൻ കെ.വി. ജ്യോതിലാൽ, ശിശുക്ഷേമ സമിതി ജില്ല ജോ. സെക്രട്ടറി സുവർണൻ പരവൂർ എന്നിവർ സംസാരിച്ചു. 280 കുട്ടികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.