അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളുകൾ ശുചീകരിച്ചു

കരുനാഗപ്പള്ളി: സ്കൂളുകൾ പൂർണ സമയപ്രവർത്തനം ആരംഭിക്കുന്നതിന്‍റെ ഭാഗമായി . കെ.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലാണ് ശുചീകരണം സംഘടിപ്പിച്ചത്. ഉപജില്ല തല ഉദ്​ഘാടനം കരുനാഗപ്പള്ളി ടൗൺ എൽ.പി.എസിൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എൽ. ശ്രീലത നിർവഹിച്ചു. ഉപജില്ല പ്രസിഡന്‍റ്​ ജെ.പി. ജയലാൽ അധ്യക്ഷത വഹിച്ചു. ഉപജില്ല സെക്രട്ടറി ഒ. അനീഷ്, ട്രഷറർ ആർ. അശ്വതി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൽ.എസ്. ജയകുമാർ, കെ. രാജീവ്, ജില്ല കൗൺസിൽ അംഗം ജിഷ്ണു രാജ്, ഉപജില്ല കമ്മിറ്റി അംഗങ്ങളായ ഷാൻ, സിനീഷ്, പ്രഥമാധ്യാപിക ബീന എന്നിവർ സംസാരിച്ചു. ചിത്രം: കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ ശുചീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.