അഞ്ചൽ: മുന്നൂറ്റി അമ്പതോളം കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രൈമറി സ്കൂളിനോട് അധികൃതരുടെ അവഗണന തുടരുന്നു. കിഴക്കൻമേഖലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ തടിക്കാട് ഗവ.എൽ.പി.എസിനാണ് ഈ ദുരവസ്ഥ. 1899 ൽ സ്ഥാപിതമായ സ്കൂളിന്‍റെ പ്രധാന കെട്ടിടങ്ങൾക്ക് ബലക്ഷയം നേരിട്ടതിനാൽ കുട്ടികളെ സമീപത്തുള്ള തകരഷീറ്റ് മേഞ്ഞ കെട്ടിടത്തിലിരുത്തിയാണ് പഠിപ്പിക്കുന്നത്. അരഭിത്തിക്ക് മുകളിൽ തടികൊണ്ടുള്ള അഴികളായതിനാൽ ചൂട് കാറ്റ് കൂട്ടികൾക്ക് അസഹനീയമാണ്. അടുത്തിടെ ഓട് മേൽക്കൂര മാറ്റി പകരം ഷീറ്റിട്ടതും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മഴക്കാലമായാൽ ഇതിനുള്ളിൽ പഠനം അസാധ്യമാകുമെന്നും രക്ഷിതാക്കൾ പറയുന്നു. പഴയ കെട്ടിടങ്ങൾക്ക് എൽ.എസ്.ജി.ഡി എൻജിനീയർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. അതിനാലാണ് താൽക്കാലിക ഷെഡിലേക്ക് പഠനം മാറ്റേണ്ടി വന്നത്. സമീപത്തെ മറ്റ് വിദ്യാലയങ്ങൾക്കെല്ലാം പഠിക്കാൻ കുട്ടികൾ നന്നേ കുറവായിരുന്നിട്ടും ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ നിർമിച്ചുനൽകുന്നുണ്ട്. വർഷങ്ങളായി നാട്ടുകാരും പി.ടി.എയും ആവശ്യപ്പെട്ടിട്ടും പുതിയ കെട്ടിടം നിർമിക്കാനുള്ള ഫണ്ടനുവദിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.