ചിത്രം അഞ്ചാലുംമൂട്: കുപ്പണയിൽ സ്ഥാപിച്ചിരുന്ന തോപ്പിൽ രവി സ്മാരക സ്തൂപം അജ്ഞാതർ തകർത്തു. സമീപത്ത് തന്നെയുള്ള കോൺഗ്രസ് നേതാവിന്‍റെ വീടിന്‍റെ ജനൽചില്ലും തകർത്തു. കോൺഗ്രസ് തൃക്കടവൂർ ഈസ്റ്റ്മണ്ഡലം പ്രസിഡന്‍റ് ബൈജുമോഹന്‍റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് സ്മാരകം ഇടിച്ചുതകർത്തത്. 30 വർഷം മുമ്പ് സ്ഥാപിച്ച തോപ്പിൽ രവി സ്തൂപമാണ് നശിപ്പിക്കപ്പെട്ടത്. സ്മാരകം തകർക്കുന്ന ശബ്ദം കേട്ട അയൽവാസിയെത്തിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. തകർത്ത സ്തൂപത്തിന്റെ ഭാഗമായ കോൺക്രീറ്റ് കട്ട ഉപയോഗിച്ചാണ് ജനൽ ചില്ലുകൾ തകർത്തത്. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ആക്രമണവിവരമറിഞ്ഞ് ആർ.എസ്.പി നേതാക്കളായ എ.എ. അസീസ്, ഷിബു ബേബിജോൺ, കോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, സൂരജ് രവി, കുഴിയം ശ്രീകുമാർ എന്നിവർ സ്ഥലം സന്ദർച്ചു. അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.