(ചിത്രം) കൊല്ലം: എതിർവശത്തുള്ള സ്വകാര്യ മെഡിക്കൽ സ്റ്റോറിന്റെ പിൻവശത്ത് കൂട്ടിയിട്ടിരുന്ന മാലിന്യം കത്തിയതിൽനിന്നുള്ള തീ ജില്ല ആശുപത്രിയുടെ പാർക്കിങ് ഏരിയയിലേക്ക് പടർന്നത് പരിഭ്രാന്തി പടർത്തി. പാർക്കിങ് ഏരിയയിൽ സൂക്ഷിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾക്ക് ചൂടേറ്റ് നാശനഷ്ടം സംഭവിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 1.50 ഓടെയാണ് സംഭവം. ജില്ല ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് ചാമക്കടയിൽനിന്ന് അഗ്നിരക്ഷാസേന സംഘം എത്തി മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. കുണ്ടറ സ്വദേശി വിജയന്‍റെ ബൈക്കും ചവറ സ്വദേശി സുനിൽകുമാറിന്‍റെ സ്കൂട്ടറുമാണ് തീയുടെ ചൂടേറ്റ് മുൻഭാഗങ്ങൾ ഉരുകി നശിച്ചത്. 35,000 രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ചാമക്കട സ്റ്റേഷൻ ഓഫിസർ ബി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.