കശുവണ്ടി മേഖലക്ക്​ പ്രത്യേക പാക്കേജ് അനുവദിക്കണം -കേന്ദ്ര കൗൺസിൽ

....kc+kw+ke.... കൊല്ലം: അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറന്നുപ്രവർത്തിക്കുന്നതിന്​ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ (എ.ഐ.ടി.യു.സി). കേന്ദ്ര ബജറ്റിലും ഈ മേഖലക്ക് അവഗണനയാണ്. ഇത് തിരുത്തപ്പെടണം. കേന്ദ്ര സർക്കാറിന്‍റെ തെറ്റായ നയങ്ങൾ മൂലം തൊഴിലാളികൾക്ക്​ ഇ.എസ്.ഐ, പി.എഫ്​ ആനുകൂല്യങ്ങൾ അർഹമായ തോതിൽ കിട്ടുന്നില്ല. സംസ്ഥാന സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ബജറ്റിൽ കശുവണ്ടി തൊഴിൽമേഖലക്ക് തൊഴിൽ നൽകുന്നതിനാവശ്യമായ പദ്ധതി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ ജി. ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ജി. ലാലു റിപ്പോർട്ട്‌ അവതരിപ്പിച്ചു. അയത്തിൽ സോമൻ, അഡ്വ. സി.ജി. ഗോപുകൃഷ്ണൻ, ടി.എം. മജീദ്, എസ്.ഡി. അഭിലാഷ്, വി. സുഗതൻ, അഡ്വ. എസ്. വേണുഗോപാൽ, നാസർ, കെ.ജി. സന്തോഷ്‌ എന്നിവർ സംസാരിച്ചു. ....kc+kw+ke.... ജില്ല ആർച്ചറി ചാമ്പ്യൻഷിപ് 20ന് ചവറ: ജില്ല ആർച്ചറി അസോസിയേഷന്‍റെയും പന്മന മനയിൽ ഫുട്​ബാൾ അസോസിയേഷന്‍റെയും അഭിമുഖ്യത്തിൽ ജില്ല ആർച്ചറി ചാമ്പ്യൻഷിപ് 20ന്​ നടക്കും. ചവറ പന്മന മനയിൽ എസ്​.ബി.വി.എസ്.​ ജി.എച്ച്​.എസ്​.എസ്​ ഗ്രൗണ്ടിൽ രാവിലെ 10ന്​ ആരംഭിക്കും. ഫെബ്രുവരി 24, 25 തീയതികളിൽ കോതമംഗലത്ത് എം.എ കോളജിൽ നടക്കുന്ന സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ ഈ ചാമ്പ്യൻഷിപ്പിലൂടെയാണ്​ തെരഞ്ഞെടുക്കുക. മിനി, സബ് - ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലേക്കുള്ള ആൺ-പെൺകുട്ടികളുടെ ടീമിനെ തെരഞ്ഞെടുക്കും. അംഗീകൃത ക്ലബുകളിലെ താരങ്ങൾക്ക്​​ സെക്രട്ടറിയുടെ സാക്ഷ്യപത്രവുമായി പങ്കെടുക്കാമെന്ന്​ സംസ്ഥാന ട്രഷറർ പന്മന മഞ്ജേഷ്, ജില്ല അസോസിയേഷൻ പ്രസിഡന്‍റ്​ ഡി. ഗീതാകൃഷ്ണൻ, സെക്രട്ടറി ആർ.എസ്. രമ്യ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്​: 8129767878, 892124 2746.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.