ഇരവിപുരം: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ അനുമതി നിഷേധിച്ച നടപടി ഫാഷിസമാണെന്ന് ആർ.എസ്.പി നേതാവും കോർപറേഷൻ മുൻ കൗൺസിലറുമായ എൻ. നൗഷാദ്. ചാനലിന്‍റെ പ്രസക്തി വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സംപ്രേക്ഷണ അനുമതി നൽകാൻ കേന്ദ്രം തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ....kc+kw.... ഡി.വൈ.എഫ്.ഐ ഗുണ്ടായിസം അവസാനിപ്പിക്കണം - പി. രാജേന്ദ്രപ്രസാദ് കൊല്ലം: ശാസ്താംകോട്ട ഡി.ബി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർഥിനികൾ അടക്കമുള്ള യൂനിയൻ ഭാരവാഹികളായ കെ.എസ്.യു നേതാക്കളെ കാമ്പസിൽെവച്ച് മർദിക്കുകയും വീട് കയറി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്. സി.പി.എം നേതൃത്വം അടിയന്തരമായി ഇടപെട്ട് ജനാധിപത്യ ധ്വംസനം നടത്തുന്ന ഡി.വൈ.എഫ്.ഐക്കാരെ നിലക്ക് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.