കൊല്ലം: കാമ്പസുകളിൽ കെ.എസ്.യു തുടർച്ചയായി നടത്തുന്ന ഗുണ്ടായിസ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ശാസ്താംകോട്ട ഡി.ബി കോളജിൽ കെ.എസ്.യു നടത്തിയ അക്രമം ഗുണ്ടാസംഘങ്ങൾ നടത്തുന്നതിന് തുല്യമാണ്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്യാപ്രസാദ്, കുന്നത്തൂർ ഏരിയ സെക്രട്ടറി നിഥിൻ, ഏരിയ പ്രസിഡന്‍റ് അക്ബർഷ എന്നിവരുൾപ്പെടെ ഇരുപതോളം എസ്.എഫ്.ഐ പ്രവർത്തകരെയാണ് കമ്പി, വാൾ, കഠാര,വടി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് മർദിച്ചത്. കുറേക്കാലമായി കേരളത്തിലെ കാമ്പസുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ഈ അതിക്രമം അവസാനിപ്പിക്കാൻ കെ.എസ്.യു തയാറായില്ലെങ്കിൽ എസ്.എഫ്.ഐക്ക് കാമ്പസുകളിൽ പ്രതിരോധം തീർക്കേണ്ടിവരുമെന്നും ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്നും ജില്ല പ്രസിഡന്‍റ് അഞ്ചുകൃഷ്ണ, സെക്രട്ടറി പി. അനന്ദു എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.