കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപം ഇടക്കുളങ്ങര റെയിൽവേ മേൽപാലത്തിന് കല്ലിടുന്ന സ്ഥലം സി.ആർ. മഹേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പാലത്തിനായി 32 കോടിയുടെ എസ്റ്റിമേറ്റ് റെയിൽവേയുടെ അനുമതിക്കായി അയച്ചിട്ടുണ്ട്. പ്രാഥമിക ഘട്ടം എന്ന നിലയിൽ പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുക്കുന്നതിനായി 2.30 കോടി രൂപക്ക് ഭരണാനുമതി ലഭിച്ചതിന്റെ ഭാഗമായാണ് അലൈൻമെന്‍റ് സ്റ്റോൺ ഇടുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി അന്തിമ അലൈൻമെന്‍റിന് രൂപം നൽകും. തുടർന്ന്, സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിയെടുക്കും. റെയിൽവേയുടെ അനുമതി വാങ്ങി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്ന് എം.എൽ.എ അറിയിച്ചു. ചിത്രം: ഇടക്കുളങ്ങര റെയിൽവേ മേൽപാലം നിർമിക്കുന്ന സ്ഥലം സി.ആർ. മഹേഷ് എം.എൽ.എയും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.