കരുനാഗപ്പള്ളി: കുഞ്ഞുകൈകൾക്ക് കരുതലുമായി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമിന്‍റെ എഡ്യുഹെൽപ് പദ്ധതി. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ഏഴാം ഡിവിഷൻ അംഗൻവാടിയിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ. ശ്രീലത പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മധുരപലഹാരങ്ങളും പഠനോപകരണങ്ങളും നൽകി. സ്കൂൾ പ്രിൻസിപ്പൽ ബി. ഉഷ അധ്യക്ഷത വഹിച്ചു. എൽ.എസ്. ജയകുമാർ, പ്രോഗ്രാം ഓഫിസർ കെ.എസ്. ബിന്ദു, അംഗൻവാടി വർക്കർ ഷൈലാകുമാരി, കുഞ്ഞുമോൻ, കെ. ബാബുരാജ്, സുബൈദാ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. വിഷ്ണു .എസ്, ആഷ്‌നാസ് .എൻ, സാൻമൈക്കിൾ, അപർണ ജെ, അബ്ദുൽ റഹ്മാൻ, അഫ്‌സൽ, സഹിൽ സലാം, വിഷ്ണു, ദിയാ രാജീവ് എന്നിവർ നേതൃത്വം നൽകി. ചിത്രം: കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികളുടെ പദ്ധതി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ. ശ്രീലത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.