ബയോ ഡൈജസ്റ്റർ ബിൻ വിതരണോദ്​ഘാടനം

കരുനാഗപ്പള്ളി: വീടുകളിലെ ജൈവമാലിന്യ നിർമാർജനത്തിന് ബയോഡൈജസ്റ്റർ ബിൻ സഹായമാകുമെന്ന് സി.ആർ. മഹേഷ്‌ എം.എൽ.എ. തൊടിയൂർ പഞ്ചായത്തിൽ വീടുകളിലെ ജൈവമാലിന്യ സംസ്കരണം ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയുടെ ഭാഗമായി അരമത്തുമഠം വാർഡിൽ ബയോഡൈജസ്റ്റർ ബിന്നിന്‍റെ വിതരണോദ്‌ഘാടനം വേങ്ങറ ഗവ. എൽ.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അ​ദ്ദേഹം. പഞ്ചായത്തഗം തൊടിയൂർ വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷബ്‌ന ജവാദ്, കെ. ധർമദാസ്‌, യു. വിനോദ്, ടി. ഇന്ദ്രൻ, ഹെഡ്മിസ്ട്രസ് ലൈജു. യു, ഷമീർ മേനത്ത് എന്നിവർ സംസാരിച്ചു. ചിത്രം: തൊടിയൂർ പഞ്ചായത്തിൽ അരമത്തുമഠത്ത് നടന്ന ബയോ ഡൈജസ്റ്റർ ബിൻ വിതരണം സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.