കൊല്ലം: ബിവറേജസ് കോർപറേഷന്‍റെ ഔട്ട്ലെറ്റിൽനിന്ന് കഴിഞ്ഞ അഞ്ചിന് വിദേശമദ്യം മോഷ്ടിച്ച രണ്ടുപേർ കസ്റ്റഡിയിൽ. ആശ്രാമത്തെ മദ്യവിൽപന ശാലയിൽനിന്ന് 3630 രൂപ വില വരുന്ന മദ്യമാണ് മോഷ്ടിച്ചത്. പൊലീസ് അന്വേഷണത്തിൽ തുമ്പുകിട്ടാതിരിക്കെ ബുധനാഴ്ച വൈകീട്ടോടെ വീണ്ടും മദ്യം വാങ്ങാൻ ഔട്ട്ലെറ്റിലെത്തിയ യുവാവ് താനാണ് മദ്യം മോഷ്ടിച്ചതെന്ന് ജീവനക്കാരോട് 'കുറ്റസമ്മതം' നടത്തുകയായിരുന്നു. മദ്യം ഉപയോഗിക്കാതെ വീട്ടിലുണ്ടെന്നും തിരികെകൊണ്ടുവരാമെന്നും പ്രശ്നമുണ്ടാക്കരുതെന്നും ജീവനക്കാരോട് പറഞ്ഞു. ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടാതിരിക്കാൻ ജീവനക്കാർ തന്ത്രപരമായി സംസാരം തുടരവേ മറ്റൊരു ജീവനക്കാരൻ ഈസ്റ്റ് പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യംചെയ്യലിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മോഷ്ടിക്കാൻ ഒപ്പമുണ്ടാതിരുന്ന യുവാവിനെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.