ഇരവിപുരം: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കൂട്ടിക്കടയിൽ റെയിൽേവയുടെ അനുമതി ലഭിച്ചാലുടൻ മേൽപാലത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കും. മയ്യനാട് പഞ്ചായത്തും കൊല്ലം കോർപറേഷനുമായി അതിർത്തി പങ്കിടുന്ന കൂട്ടിക്കടയിൽ റെയിൽേവ ഗേറ്റ് അടക്കുമ്പോഴും തുറക്കുമ്പോഴും വാഹനങ്ങളുടെ നീണ്ട നിരയും ഗതാഗതക്കുരുക്കും പതിവുകാഴ്ചയായിരുന്നു. വിഷയം എം. നൗഷാദ് എം.എൽ.എ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് മേൽപാലത്തിനായി കിഫ്ബി 52. 24 കോടി അനുവദിക്കുകയായിരുന്നു. മൂന്ന് പ്ലാനുകളാണ് നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മെന്റ് കോർപറേഷൻ സർവേ നടത്തി തയാറാക്കിയിട്ടുള്ളത്. ജങ്ഷന് തെക്കും വടക്കുമായി ഓരോ പ്ലാനുകളും ജങ്ഷൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്ലാനുമാണ് തയാറായിട്ടുള്ളത്. മേൽപാലത്തിന്റെ ജനറൽ അറേഞ്ച്മൻെറ് ഡ്രായിങ് നാലുമാസം മുമ്പുതന്നെ റെയിൽവേക്ക് സമർപ്പിച്ചിരുന്നു. പ്രദേശവാസികളുടെയും വ്യാപാരികളുടെയും വർഷങ്ങളായുള്ള ആവശ്യമായിരുന്നു കൂട്ടിക്കടയിൽ മേൽപാലം നിർമിക്കുക എന്നത്. ഇരവിപുരം മണ്ഡലത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി ഇരവിപുരം, മയ്യനാട്, കോളജ് ജങ്ഷൻ, കല്ലുംതാഴം എന്നിവിടങ്ങളിൽ മേൽപാല നിർമാണത്തിന് നേരത്തേ അനുമതി ലഭിച്ചിരുന്നു. ഇതിൽ ഇരവിപുരം മേൽപാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ കഴിഞ്ഞമാസം ആരംഭിച്ചു. പോളയത്തോട് മേൽപാലത്തിന്റെ ഡി.പി.ആർ ഭരണാനുമതിക്കായി കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് എം. നൗഷാദ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.