എന്‍.എസ് ദിനാചരണം ഇന്ന്​

കൊല്ലം: സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗമായിരുന്ന എന്‍. ശ്രീധരന്‍റെ 37ാം ചരമവാര്‍ഷിക ദിനാചരണ പരിപാടികള്‍ വ്യാഴാഴ്ച നടക്കും. കൊല്ലത്ത് രാവിലെ എന്‍.എസ് സ്മാരക മന്ദിരത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജന്‍ പതാക ഉയര്‍ത്തും. വൈകീട്ട് അഞ്ചിന്​ പോളയത്തോട് എന്‍.എസ് സ്മാരകഹാളില്‍ അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രന്‍ ഉദ്​ഘാടനം ചെയ്യും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാർഥികള്‍ക്ക് എന്‍.എസ് എന്‍ഡോവ്മെന്‍റ് വിതരണം ചെയ്യും. വൈകീട്ട് അഞ്ചിന്​ കുലശേഖരപുരം പുളിനില്‍ക്കുംകോട്ടയില്‍ പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാല്‍ ഉദ്​ഘാടനം ചെയ്യും. സ്‌കൂളുകളുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കും - കലക്ടർ കൊല്ലം: സ്‌കൂളുകളുടെ സമ്പൂര്‍ണ സുരക്ഷ ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഇത്​ സാധ്യമാക്കുന്നതിന് വിവിധ സ്‌കൂളുകളിലെ തെരഞ്ഞെടുത്ത അധ്യാപകര്‍ക്ക് പരിശീലനം ആരംഭിച്ചു. ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാര്‍ഡ് അനലിസ്റ്റാണ് ഓണ്‍ലൈന്‍ ക്ലാസ് നയിക്കുന്നത്. ഓരോ സ്‌കൂളില്‍ നിന്നും ഒരു അധ്യാപകന്‍/അധ്യാപികയെ ഫോക്കല്‍ പോയന്‍റ്​ അധ്യാപകരായി തെരഞ്ഞെടുത്താണ് സുരക്ഷാകാര്യങ്ങള്‍ക്കായി സജ്ജമാക്കുന്നത്. സര്‍ക്കാര്‍-എയ്ഡഡ്-സ്വകാര്യ സ്‌കൂളുകളുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളുക​െളയും ഉള്‍പ്പെടുത്തിയാണ് പരിശീലനം. അധ്യാപകര്‍ക്ക് ട്രെയിനിങ്​ ഓഫ് ട്രെയിനേഴ്‌സ് മാതൃകയില്‍ സ്‌കൂള്‍ സുരക്ഷാസമിതി, ദുരന്തനിവാരണ പ്ലാന്‍, സ്വയരക്ഷാമാര്‍ഗങ്ങള്‍ എന്നിവയെ സംബന്ധിച്ച് തുടര്‍ന്നും ക്ലാസുകള്‍ നല്‍കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഫെബ്രുവരി 19 വരെയാണ് പരിശീലനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.