(ചിത്രം) ചവറ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന പി. കാര്‍ത്തികേയന്‍റെ സ്മൃതികുടീരത്തില്‍ നടന്ന അനുസ്മരണ സമ്മേളനവും ഗ്രന്ഥശാലയുടെയും ഉദ്ഘാടനം മുല്ലക്കര രത്‌നാകരന്‍ നിർവഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ. ഷാജി.എസ്. പള്ളിപ്പാടന്‍ അധ്യക്ഷത വഹിച്ചു. തെക്കുംഭാഗം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എസ്. കുറുപ്പ്, ജില്ല എക്‌സിക്യൂട്ടീവ് അംഗം ഐ. ഷിഹാബ്, മണ്ഡലം സെക്രട്ടറി പി.ബി.രാജു, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.എ. തങ്ങള്‍, അഡ്വ. പി.ബി.ശിവന്‍, വി. ജ്യോതിഷ്‌കുമാര്‍, ജില്ലപഞ്ചായത്ത് അംഗം എസ്. സോമന്‍, എസ്.വി. ദേവ്, ബി. മണിക്കുട്ടന്‍, പി.സാബു, യേശുദാസന്‍ എന്നിവര്‍ സംസാരിച്ചു. വീടുകളിൽ മോഷണം ശ്രമം: ബിഹാര്‍ സ്വദേശി പിടിയില്‍ (ചിത്രം) ചവറ: നീണ്ടകര ചീലാന്തി മുക്കിനുസമീപത്തെ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച കേസിൽ ബിഹാര്‍ സ്വദേശി അറസ്റ്റില്‍. സൗത്ത് ആഞ്ചാല്‍ ബാലരാംപുര്‍ സജിത്കുമാര്‍ റായിയാണ് (25) ചവറ പൊലീസിന്‍റെ പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞദിവസങ്ങളില്‍ ചീലാന്തിമുക്കിനുസമീപത്തെ ശിവപ്രസാദ്, മോഹനന്‍ എന്നിവരുടെ വീടുകളില്‍ മോഷണം ശ്രമം നടന്നു. തുടര്‍ന്ന് വീട്ടുകാര്‍ ചവറ പൊലീസില്‍ പരാതി നല്‍കി. വ്യാഴാഴ്ച പുലർച്ച 1.45 ഓടെ ചീലാന്തിമുക്കിന് പടിഞ്ഞാറ് ഭാഗത്തെ ജയ്‌മോന്‍ ജോറോമിന്റെ വീട്ടില്‍ മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണർന്നത് കണ്ട മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. നാട്ടുകാരുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പെട്രോള്‍പമ്പിന് മുന്നില്‍ വെച്ച് സജിത്കുമാറിനെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.