ബിവറേജസ് ഔട്ട്​ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചു

കൊല്ലം: ആശ്രാമം ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ചു. സെല്‍ഫ് സര്‍വിസ് കൗണ്ടറില്‍ നിന്ന് 3650 രൂപ വിലയുള്ള മദ്യമാണ് രണ്ട് യുവാക്കൾ ചേർന്ന് മോഷ്ടിച്ചത്. ശനിയാഴ്ച വൈകുന്നേരം നടന്ന മോഷണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. ഞായറാഴ്ച ലോക്ഡൗൺ ആയിരുന്നതിനാല്‍ ഔട്ട്‌ലെറ്റില്‍ ശനിയാഴ്ച വലിയ തിരക്കായിരുന്നു. ആ സമയത്താണ് മദ്യം മോഷണം പോയതെന്ന് അധികൃതര്‍ പറഞ്ഞു. മുമ്പും ഇവിടെ നിന്ന് ഒരു തവണ മദ്യം മോഷണം പോയിരുന്നു. അന്ന് ഇരവിപുരം, വാളത്തുംഗല്‍ സ്വദേശി പിടിയിലായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് അന്ന് മോഷ്ടാവിനെ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ മോഷണ സമയത്തെ ദൃശ്യങ്ങൾ പൊലീസിന്​ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.