സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കൊല്ലം: ജില്ല പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്​ പദ്ധതിയിലേക്ക് 2021-22 വര്‍ഷത്തെ ഗ്രാമസഭ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതും അംഗീകൃത കോഴ്‌സുകള്‍ക്ക് പ്രവേശനം നേടി പഠിക്കുന്നവരുമായ വിദ്യാർഥികള്‍, മുന്‍വര്‍ഷങ്ങളില്‍ ജില്ല പഞ്ചായത്ത് പദ്ധതിപ്രകാരം സ്‌കോളര്‍ഷിപ്​ ലഭിച്ചതും നിലവില്‍ അതേ കോഴ്‌സിന് പഠനം തുടരുന്നതുമായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ കൊല്ലം സിവില്‍ സ്റ്റേഷനിലെ ജില്ല പട്ടികജാതി വികസന ഓഫിസില്‍ 20 നകം നല്‍കണം. ഫോണ്‍ 0474 2794996. മസ്റ്ററിങ് നടത്തണം കൊല്ലം: കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് അസംഘടിത വിഭാഗം പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2019 ഡിസംബര്‍ 31നകം മസ്റ്ററിങ് ചെയ്തിട്ടില്ലാത്തവര്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി 20നകം നടത്തണമെന്ന് ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ല കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0474 2749048, 8075333190. വനിതാ കമീഷന്‍ അദാലത്​ കൊല്ലം: സംസ്ഥാന വനിതാ കമീഷന്‍ അദാലത്​ 14 നും 15 നും ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ രാവിലെ 10 മുതല്‍ നടത്തും. തിരുത്തല്‍ വരുത്താന്‍ അവസരം കൊല്ലം: സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയിൽ 2014 മുതല്‍ എന്‍.സി.വി.ടി എം.ഐ.എസ് പ്രകാരം അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ ഇ-എന്‍.ടി.സി തിരുത്തലുകള്‍ക്ക് എം.ഐ.എസ് പോര്‍ട്ടലില്‍ മാര്‍ച്ച് രണ്ടുവരെ അവസരം ലഭ്യമാക്കിയതായി പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍ 0474 2793714.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.