കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രി വികസനത്തിൽ സി.ഐ.ടി.യുവിനുള്ള അസഹിഷ്ണുതയാണ് അടിസ്ഥാനരഹിതമായ പ്രസ്താവനകൾക്ക് കാരണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേന്ദ്ര തൊഴിൽ വകുപ്പ് സെക്രട്ടറി സുനിൽ ഭരത്വാൾ രേഖാമൂലം നൽകിയ കത്തിലെ വിവരങ്ങളാണ് വാർത്തയായി നൽകിയത്. കത്തിന്‍റെ പകർപ്പ് സി.ഐ.ടി.യു ജില്ല സെക്രട്ടറിക്ക് തന്നെ നേരിട്ട് നൽകിയിട്ടും തൊഴിലാളികളിലും ജനങ്ങളിലും തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ദുരുദ്ദേശമാണ് ആവർത്തിച്ചുള്ള പ്രസ്താവന. കേന്ദ്ര തൊഴിൽ സെക്രട്ടറിയുടെ കത്തിലെ വിവരങ്ങൾ അംഗീകരിക്കുന്നില്ലെന്ന സി.ഐ.ടി.യുവിന്‍റെ നിലപാടിനും കത്തിനും മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.