വളന്‍റിയർമാർക്ക്​​ ഭക്ഷ്യധാന്യകിറ്റ്

കൊല്ലം: വാരാന്ത്യ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുടെ ഭാഗമായി പരിശോധനയിൽ പൊലീസിനെ സഹായിച്ച വളന്‍റിയർമാർക്ക്​ ട്രാക്ക് സംഘടന അരിയും പച്ചക്കറിയും വിതരണം ചെയ്തു. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്‍റും ജോയന്‍റ് ആർ.ടി.ഒയുമായ ആർ. ശരത്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ആതുരദാസ്, ജോയന്‍റ് സെക്രട്ടറി നൗഷാദ്, വൈസ് പ്രസിഡന്‍റ് സന്തോഷ് തങ്കച്ചൻ, സന്തോഷ് തങ്ങൾ, ജലീൽ, ബിനുമോൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.