തോമസ് ഐസക് രാജിവെക്കണം -പ്രേമചന്ദ്രൻ എം.പി

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിപ്പറഞ്ഞ ധനമന്ത്രി തോമസ് ഐസക് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ശുദ്ധനുണ പറഞ്ഞ് അദ്ദേഹം ജനങ്ങളെ കബളിപ്പിക്കുകയാണ്. സി.എ.ജി റിപ്പോർട്ട് സംബന്ധിച്ച് മൂന്ന് ദിവസം പത്രസമ്മേളനം വിളിച്ചാണ് അദ്ദേഹം നുണ പറഞ്ഞത്. മുഖ്യമന്ത്രിക്ക് ലൈഫും ഐസക്കിന് കിഫ്ബി അന്വേഷണവും ഭയമാണ്. ഇരുവരും എന്തോ ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.