പരവൂരിൽ വിവിധോദ്ദേശ്യ ഷോപ്പിങ് കോംപ്ലക്സിന് ശിലയിട്ടു

(ചിത്രം) പരവൂർ: മുനിസിപ്പൽ ബസ്​സ്​റ്റാൻഡിൽ വിവിധോദ്ദേശ്യ ഷോപ്പിങ് കോംപ്ലക്സി​ൻെറ ശിലാസ്ഥാപനം ജി.എസ്​. ജയലാൽ എം.എൽ.എ നിർവഹിച്ചു. 9.7 കോടി രൂപ ചെലവിൽ നിർമിക്കുന്ന സമുച്ചയത്തി​ൻെറ ഗ്രൗണ്ട് ഫ്ലോറിൽ പരവൂർ സബ്ട്രഷറിക്ക് സ്​ഥലം നൽകും. കെട്ടിടനിർമാണത്തിന്​ സംസ്​ഥാന സർക്കാർ 3.19 കോടി അനുവദിച്ചു. മുകളിലോട്ടുള്ള നിലകളിൽ സിനിമ തിയറ്റർ, കോൺഫറൻസ്​ ഹാൾ എന്നിവയുണ്ടാകും. ബസുകൾക്ക് കടന്നുവരാനും തിരികെപ്പോകാനും ഇപ്പോഴുള്ളതിനേക്കാൾ സൗകര്യപ്രദമായ സംവിധാനമാണ്​ നിലവിൽ വരികയെന്ന് മുനിസിപ്പൽ അധികൃതർ വിശദീകരിച്ചു. യാത്രക്കാർക്ക് കാത്തിരിക്കുന്നതിന് ആധുനിക സൗകര്യങ്ങളൊരുക്കും. അണ്ടർഗ്രൗണ്ട് പാർക്കിങ്​ സൗകര്യം വരുന്നതോടെ വാഹനങ്ങളുടെ പാർക്കിങ്ങിന് വർഷങ്ങളായി നഗരത്തിൽ അനുഭവപ്പെട്ടുവരുന്ന ബുദ്ധിമുട്ടിന് നല്ലൊരളവ് പരിഹാരമാകും. നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ് അധ്യക്ഷത വഹിച്ചു. എ. ഷുഹൈബ്, യാക്കൂബ്, നിഷാകുമാരി, അനിൽപ്രകാശ്, ദീപാ സോമൻ, കെ.ആർ. അജിത്ത്, മുനിസിപ്പൽ സെക്രട്ടറി വൃജ എന്നിവർ പങ്കെടുത്തു. നഗരസഭയിലെ ജനറേറ്ററിൽ റീത്തു​െവച്ചു (ചിത്രം) പരവൂർ: സോളാർ സംവിധാനവും ജനറേറ്ററും നിലവിലുണ്ടായിട്ടും വൈദ്യുതി വിതരണം നിലച്ചാൽ നഗരസഭ ഇരുട്ടിലാവുമെന്ന് ആക്ഷേപമുയരുന്നു. ഒരു വർഷമായി ഇതാണ് അവസ്​ഥയെന്നാണ് നഗരസഭാ യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ എ. ഷുഹൈബ് ആരോപിച്ചു. പ്രതിഷേധമായി ജനറേറ്ററിൽ യു.ഡി.എഫ് റീത്തു​െവച്ചു. ഗ്രന്ഥശാല വളപ്പിൽ പച്ചക്കറിത്തോട്ടം പാരിപ്പള്ളി: കല്ലുവാതുക്കൽ ഇളംകുളം കുഞ്ഞൻപിള്ള സ്​മാരക ഗ്രന്ഥശാല വളപ്പിൽ ഒഴിഞ്ഞുകിടന്ന അരയേക്കറോളം തരിശുസ്​ഥലം പ്രയോജനപ്പെടുത്തി പച്ചക്കറിത്തോട്ടം നിർമിച്ചു. ജി.എസ്​. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് ജി. വാസുക്കുട്ടി അധ്യക്ഷത വഹിച്ചു. അക്കിത്തം അനുസ്​മരണവും കാവ്യാർച്ചനയും പരവൂർ: മഹാകവി കെ.സി. സ്​മാരക സമിതിയുടെ ആഭിമുഖ്യത്തിൽ അക്കിത്തം അനുസ്​മരണവും കാവ്യാർച്ചനയും നടത്തി. ഉണ്ണി ഉദ്ഘാടനം ചെയ്തു. ആശാൻറഴികം പ്രസന്നൻ അധ്യക്ഷത വഹിച്ചു. വി.കെ. ലാൽകുമാർ, കെ.ആർ. ബാബു, വേണു ചോഴത്ത്, മാങ്കുളം രാജേഷ്, ലേഖ ബാബു, എസ്​.കെ. രഘു, സന്തോഷ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.