(ചിത്രം) അഞ്ചാലുംമൂട്: കനത്തമഴയിൽ ; പാലുമായി പോയ ട്രക്ക് നിയന്ത്രണംതെറ്റി മറിഞ്ഞു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 3.30ന് കടവൂർ ഒറ്റക്കൽ സിഗ്നൽ ജങ്ഷന് സമീപത്തായിരുന്നു അപകടം. ഡ്രൈവറെ സമീപത്തെ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ചെങ്ങന്നൂർ സ്വദേശി വിനോദിൻെറ ഉടമസ്ഥതയിലുള്ളതാണ് ട്രക്ക്. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്. കനത്ത മഴയിൽ ബൈപാസിൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും ഇവിടെ വാഹനം മറിഞ്ഞിരുന്നു. റബറൈസ്ഡ് റോഡിെൻെറ മിനുസം ഒഴിവാക്കാൻ ബൈപാസ് അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഇന്തോ-ഇംഗ്ലീഷ് സാഹിത്യ വെബിനാര്‍ കൊല്ലം: കൊട്ടിയം എം.എം.എന്‍.എസ്.എസ് കോളജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മൻെറ്, ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരന്മാരുടെ കൂട്ടായ്മ, നോവല്‍ സാഹിത്യ ചര്‍ച്ചകളുടെ വേദി 'റയിറ്റേര്‍സ് ടോക്ക്' എന്നിവ ചേർന്ന് അന്തര്‍ദേശീയ വെബിനാര്‍ നടത്തി. എഴുത്തുകാരായ സാബിന് ഇക്ബാല്‍, അബ്ദുല്ല ഖാന്, കേശവ ഗുഹ എന്നിവരോടൊപ്പം റൈറ്റേഴ്സ്ടോക്ക് പ്രതിനിധി സിദ്ധാർഥ ബാനര്‍ജിയും പങ്കെടുത്തു. ഡിപ്പാര്‍ട്ട്മൻെറ് മേധാവി ഡോ. കിഷോര്‍ റാമിൻെറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ആനുകാലിക രചനകളിലെ ഇന്ത്യന്‍ പ്രാദേശിക പ്രാതിനിധ്യത്തിൻെറ ആവശ്യകത മുഖ്യചര്‍ച്ചാവിഷയമായി. പ്രാന്തവല്കൃത വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ ജീവിതം പ്രമേയമാക്കുന്ന, മണ്ണിൻെറ മണമുള്ള പച്ചയായ രചനകളാണ് കാലഘട്ടത്തിൻെറ ആവശ്യമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.എസ്. ബീന അധ്യക്ഷത വഹിച്ചു. ത്രിവത്സര ഡിപ്ലോമ എൻജിനീയറിങ് കോഴ്സ് കൊല്ലം: ഐ.എച്ച്.ആര്.ഡിയുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഒന്നാംവര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്സുകളുടെ അഡ്മിഷന് തുടങ്ങി. www.polyadmission.org വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി 19. ഫോൺ: 9447488348, 8138069543.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.