Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബൈപാസിൽ വീണ്ടും അപകടം

ബൈപാസിൽ വീണ്ടും അപകടം

text_fields
bookmark_border
(ചിത്രം) അഞ്ചാലുംമൂട്: കനത്തമഴയിൽ ; പാലുമായി പോയ ട്രക്ക് നിയന്ത്രണംതെറ്റി മറിഞ്ഞു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 3.30ന് കടവൂർ ഒറ്റക്കൽ സിഗ്നൽ ജങ്ഷന് സമീപത്തായിരുന്നു അപകടം. ഡ്രൈവറെ സമീപത്തെ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ചെങ്ങന്നൂർ സ്വദേശി വിനോദി​ൻെറ ഉടമസ്ഥതയിലുള്ളതാണ് ട്രക്ക്. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്. കനത്ത മഴയിൽ ബൈപാസിൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും ഇവിടെ വാഹനം മറിഞ്ഞിരുന്നു. റബറൈസ്ഡ് റോഡിെ​ൻെറ മിനുസം ഒഴിവാക്കാൻ ബൈപാസ് അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഇന്തോ-ഇംഗ്ലീഷ് സാഹിത്യ വെബിനാര്‍ കൊല്ലം: കൊട്ടിയം എം.എം.എന്‍.എസ്.എസ് കോളജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മൻെറ്, ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരന്മാരുടെ കൂട്ടായ്മ, നോവല്‍ സാഹിത്യ ചര്‍ച്ചകളുടെ വേദി 'റയിറ്റേര്‍സ് ടോക്ക്' എന്നിവ ചേർന്ന് അന്തര്‍ദേശീയ വെബിനാര്‍ നടത്തി. എഴുത്തുകാരായ സാബിന്‍ ഇക്ബാല്‍, അബ്​ദ​ുല്ല ഖാന്‍, കേശവ ഗുഹ എന്നിവരോടൊപ്പം റൈറ്റേഴ്​സ്​ടോക്ക് പ്രതിനിധി സിദ്ധാർഥ ബാനര്‍ജിയും പങ്കെടുത്തു. ഡിപ്പാര്‍ട്ട്‌മൻെറ്​ മേധാവി ഡോ. കിഷോര്‍ റാമി​ൻെറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ആനുകാലിക രചനകളിലെ ഇന്ത്യന്‍ പ്രാദേശിക പ്രാതിനിധ്യത്തി​ൻെറ ആവശ്യകത മുഖ്യചര്‍ച്ചാവിഷയമായി. പ്രാന്തവല്‍കൃത വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ ജീവിതം പ്രമേയമാക്കുന്ന, മണ്ണി​ൻെറ മണമുള്ള പച്ചയായ രചനകളാണ് കാലഘട്ടത്തി​ൻെറ ആവശ്യമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.എസ്. ബീന അധ്യക്ഷത വഹിച്ചു. ത്രിവത്സര ഡിപ്ലോമ എൻജിനീയറിങ് കോഴ്‌സ് കൊല്ലം: ഐ.എച്ച്.ആര്‍.ഡിയുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഒന്നാംവര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സുകളുടെ അഡ്മിഷന്‍ തുടങ്ങി. www.polyadmission.org വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി 19. ഫോൺ: 9447488348, 8138069543.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story