കരുനാഗപ്പള്ളിയിൽ വിവിധയിടങ്ങളിൽ മഴക്കെടുതി

(ചിത്രം) കരുനാഗപ്പള്ളി: ശക്തമായ കാറ്റിലും മഴയിലും കരുനാഗപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ നാശം. നിരവധി വീടുകൾക്ക് കേടുപാടുകളുണ്ടായി. വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ പിഴുതുവീണ് വ്യാപക നാശമുണ്ടായി. കരുനാഗപ്പള്ളി, പടനായർകുളങ്ങര വടക്ക് ഷിഹാസ് മൻസിലിൽ, മുഹമ്മദ് ബഷീറിൻെറ വീട്ടിൻെറ ഷീറ്റുകൾ പറന്നുപോയി. സമീപ വീടി​ൻെറ വാട്ടർ ടാങ്കും തകർന്നു. വീടി​ൻെറ പാർശ്വഭിത്തികളും തകർന്നിട്ടുണ്ട്. അയണിവേലികുളങ്ങര വില്ലേജിൽ കോഴിക്കോട്, ചക്കാലയിൽ തെക്കതിൽ ഷംസുദ്ദീൻകുഞ്ഞിൻെറ വീട്ടിലേക്ക് പുളിമരം വീണ് വീട് പൂർണമായി തകർന്നു. അയണിവേലികുളങ്ങര വില്ലേജിൽ കോഴിക്കോട് മുറിയിൽ കന്നേലിൽ ഉഷയുടെ വീട്ടിലേക്ക് കാറ്റിലും മഴയിലും കവുങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. മരുതൂർക്കുളങ്ങര തെക്ക്, കൊമളത്ത് മധു, പണിക്കർകടവ്, തണ്ടാൻറയ്യത്തു തറയിൽ ജസീറുദ്ദീൻകുഞ്ഞ്, മരു. തെക്ക് ശ്രീവിലാസത്ത് ചന്ദ്രദാസ് എന്നിവരുടെ വീടുകളിലേക്കും മരം പിഴുതുവീണ് നാശമുണ്ടായി. കാലവർഷക്കെടുതി മൂലമുണ്ടായ കാറ്റിലും മഴയിലും കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ നിരവധി മരങ്ങൾ കടപുഴകിവീണു. കരുനാഗപ്പള്ളി അഗ്നിശമന രക്ഷാസേന എത്തി ഇവ മുറിച്ചുമാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.