ഓണക്കിറ്റിലേക്കുള്ള കാപെക്‌സ് കശുവണ്ടിപ്പരിപ്പിന്‍റെ ആദ്യലോഡ് അയച്ചു

കൊല്ലം: ഓണക്കിറ്റിലേക്കുള്ള കാപെക്‌സ് കശുവണ്ടിപ്പരിപ്പിന്റെ ആദ്യലോഡ് അയച്ചു. കാപെക്‌സിന്‍റെ പെരുമ്പുഴ ഫാക്ടറിയില്‍നിന്നാണ് ആദ്യലോഡ് അയച്ചത്. ആദ്യലോഡിന്‍റെ ഫ്ലാഗ്ഓഫ് കാപെക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കരപിള്ള നിര്‍വഹിച്ചു. കാപെക്‌സിന്‍റെ പത്ത് ഫാക്ടറികളില്‍ നിന്നുമെത്തുന്ന കശുവണ്ടിപരിപ്പ് 50 ഗ്രാമിന്‍റെ 20 ലക്ഷം പായ്ക്കറ്റുകളാക്കി നാല്​ ജില്ലകളിലേക്കായാണ് വിതരണം ചെയുന്നത്. സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്​ യുദ്ധകാലാടിസ്ഥാനത്തിലാണ് ഫാക്ടറികളില്‍ പാക്കിങ് ഉള്‍പ്പെടെയുള്ളവ നടക്കുന്നതെന്ന് കാപെക്‌സ് അധികൃതര്‍ വൃക്തമാക്കി. ചടങ്ങില്‍ കാപെക്‌സ് എം.ഡി രാജേഷ് രാമകൃഷ്ണന്‍, കോമേഴ്ഷ്യല്‍ മാനേജര്‍ സന്തോഷ്‌കുമാര്‍, ഫാക്ടറി തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.