കൊട്ടാരക്കര: കുളക്കട സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള രണ്ടുവര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ ട്രേഡുകളില്‍ പത്താംക്ലാസ് ജയിച്ചവര്‍ക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. സ്റ്റൈപന്‍റ്, ഹോസ്റ്റല്‍ അലവന്‍സ്, ലംപ്‌സംഗ്രാന്‍റ്, യൂനിഫോം, സ്റ്റഡിടൂര്‍ അലവന്‍സ് എന്നിവയും പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് പണിയായുധങ്ങള്‍ വാങ്ങുന്നതിനുള്ള ധനസഹായവും ലഭിക്കും. അപേക്ഷ http://scdditiadmission.kerala.gov.in വെബ്‌സൈറ്റില്‍ SCDD ITI ADMISSION 2022 ലിങ്കില്‍ ഓഗസ്റ്റ് 10ന് മുമ്പ് സമര്‍പ്പിക്കണം. ഫോൺ: 9495100038.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.