മഴയില്‍ കുതിര്‍ന്ന് വീടിന്‍റെ ഭിത്തി തകര്‍ന്നു

കുളത്തൂപ്പുഴ: കനത്ത മഴയില്‍ മേല്‍ക്കൂരയിലെ വിള്ളലിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി വീടിന്‍റെ പിന്‍വശത്തെ ഭിത്തി തകര്‍ന്നു. വീട്ടുകാര്‍ അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. കുളത്തൂപ്പുഴ മഠത്തിക്കോണത്ത് ജുമൈലത്ത് ബീവിയുടെ വീടിന്‍റെ അടുക്കള ഭാഗത്തെ ഭിത്തിയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തകര്‍ന്നത്. ഉച്ച ഭക്ഷണത്തിനുശേഷം മക്കളോടൊപ്പം വീടിന്‍റെ മുന്‍ വശത്ത് വിശ്രമിക്കുമ്പോഴാണ് അപകടം. മേല്‍ക്കൂര തകര്‍ന്ന് ഏറെനാളായി ചോര്‍ന്നൊലിക്കുന്ന വീട്ടിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങാതിരിക്കാന്‍ മേല്‍ക്കൂരക്ക് മുകളിലൂടെ പ്ലാസ്റ്റിക്​ ടാര്‍പോളിന്‍ വലിച്ചുകെട്ടിയിരുന്നു. വീടിന്‍റെ പിന്‍ഭാഗം തകര്‍ന്നതോടെ ഭിത്തികള്‍ക്ക് ബലക്ഷയവും മേല്‍ക്കൂര ഏതു നിമിഷവും വീഴാവുന്ന അവസ്ഥയിലുമായി. ലൈഫ് ഭവന പദ്ധതി ആനുകൂല്യത്തിനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും വാസയോഗ്യമായ വീടുണ്ടെന്നുപറഞ്ഞ് അപേക്ഷ നിരസിച്ചതായും വീടിന്‍റെ അടുക്കള ഭാഗം തകര്‍ന്നതോടെ ഇപ്പോള്‍ കുട്ടികളുമൊത്ത് സുരക്ഷിതമായി അന്തിയുറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായെന്നും വീട്ടമ്മ പറയുന്നു. ഫോട്ടോ: കനത്തമഴയെ തുടര്‍ന്ന് മഠത്തിക്കോണം ഭാഗത്ത് ജുമൈലത്ത് ബീവിയുടെ വീടിന്‍റെ അടുക്കളഭാഗത്തെ ഭിത്തി തകര്‍ന്നനിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.