(ചിത്രം ) പുനലൂർ: ബി.ജെ.പിയും കമ്യൂണിസ്റ്റ് പാർട്ടികളും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനുമുമ്പ് സ്വാതന്ത്ര്യസമര സേനാനികളോടും സ്വാതന്ത്ര്യസമരത്തോടും മാപ്പ് ചോദിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്. പുനലൂരിൽ കോൺഗ്രസ് നിയോജകമണ്ഡലം നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്‍റ് നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്രക്ക് പുനലൂർ നിയോജക മണ്ഡലത്തിൽ 11ന് വരവേൽപ് നൽകും. പുനലൂർ ബ്ലോക്ക് പ്രസിഡന്‍റ് സി. വിജയകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, അംഗങ്ങളായ ഭാരതീപുരം ശശി, പുനലൂർ മധു, ഡി.സി.സി ഭാരവാഹികളായ കെ. ശശിധരൻ, ഏരൂർ സുഭാഷ്, സഞ്ജു ബുഖാരി, എസ്.ഇ. സഞ്ജയ്ഖാൻ, അഞ്ചൽ ബ്ലോക്ക് പ്രസിഡന്‍റ് പി.ബി. വേണുഗോപാൽ, യു.ഡി.എഫ് ചെയർമാൻ എ.എ. ബഷീർ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 15ന് പുനലൂർ നിയോജകമണ്ഡലത്തിലെ 196 ബൂത്തുകളിലും 15 മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആസ്ഥാനങ്ങളിലും രണ്ട് ബ്ലോക്ക് കമ്മിറ്റി ആസ്ഥാനങ്ങളിലും ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പുനലൂർ ബ്ലോക്ക് പ്രസിഡന്‍റ് സി. വിജയകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.