ഫസലുറഹ്മാൻ പുരസ്‌കാരം എം.എ. സമദിന്

ചിത്രം - കൊല്ലം: കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന യു. ഫസലുറഹ്മാന്‍റെ പേരിൽ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്‌കാരം അറബിക് ഭാഷാ പണ്ഡിതനും നവോത്ഥാന പ്രവർത്തകനുമായ എം.എ. സമദിന്. ഫസലുറഹ്മാന്‍റെ ഒന്നാം അനുസ്മരണ ദിനമായ ശനിയാഴ്ച പുരസ്‌കാരം സമ്മാനിക്കും. രാവിലെ 10ന് കൊല്ലം ക്യു.എ.സി ഹാളിൽ നടക്കുന്ന പരിപാടി സംസ്ഥാന പ്രസിഡന്‍റും കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ ഉദ്​ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്. പ്രഹ്ലാദൻ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.