പേരയം: അംഗൻവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പോഷകബാല്യം പദ്ധതിയുടെ പേരയം പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എൻ. ഷേർളി അധ്യക്ഷതവഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ മേരി ലത, വർക്കർ ഡയാന, ചെറുപുഷ്പം എന്നിവർ പങ്കെടുത്തു. വേലിയിറക്കം സജീവം: പേമാരിയിൽ മൺറോതുരുത്തിന് ആശ്വാസം കുണ്ടറ: നാടാകെ പെരുമഴയുടെ ദുരിതപ്പെയ്ത്തിൽ തുടരുമ്പോൾ വേലിയിറക്കം സജീവമായതിനാൽ മൺറോതുരുത്തിന് നേരിയ ആശ്വസം. രാത്രിയിൽ വേലിയേറ്റം മൂലം ജലനിരപ്പ് ഉയരുമെങ്കിലും പുലർച്ചയോടെ വേലിയിറക്കം ഉണ്ടാവുന്നതാണ് പ്രദേശവാസികൾക്ക് ആശ്വാസം പകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.