കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിന്​ പദ്ധതി -മന്ത്രി

ഇരവിപുരം: പരമ്പരാഗത തൊഴിൽ മേഖലയായ കശുവണ്ടി വ്യവസായം ശക്തിപ്പെടുത്താനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി സർക്കാർ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ഓണക്കിറ്റിൽ നിറക്കുന്നതിനുള്ള കശുവണ്ടി പരിപ്പുമായി കാഷ്യൂ കോർപറേഷന്‍റെ ആദ്യ വാഹനം അയത്തിൽ ഫാക്ടറി അങ്കണത്തിൽ ഫ്ലാഗ്​ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഓണക്കിറ്റിൽ നിറക്കുന്നതിനുള്ള ഒരു ലക്ഷം പാക്കറ്റ് കശുവണ്ടിപ്പരിപ്പുമായി നെടുമങ്ങാട്ടുള്ള സപ്ലൈകോ ഡിപ്പോയിലേക്കാണ് പുറപ്പെട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിലേക്ക് കശുവണ്ടിപ്പരിപ്പ് കൊല്ലത്തുനിന്ന് എത്തിക്കും. 80 ലക്ഷം വീടുകളിലേക്ക്​ 80 ലക്ഷം കശുവണ്ടിപ്പരിപ്പ് പാക്കറ്റുകളാണ് സജ്ജമായിക്കൊണ്ടിരിക്കുന്നത്. ചടങ്ങിനുശേഷം പാക്കിങ് യൂനിറ്റിലും ഫാക്ടറിയിലും മന്ത്രി സന്ദർശനം നടത്തി. തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് മന്ത്രി തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്തി. കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ അധ്യക്ഷത വഹിച്ചു. കാപെക്സ്​ ചെയർമാൻ എം. ശിവശങ്കരപ്പിള്ള, മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.