(ചിത്രം) കരുനാഗപ്പള്ളി : യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പുള്ളിമാൻ ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് ടി.ആർ ശ്രീനാഥ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കരുനാഗപ്പള്ളി ടൗണിൽ ഫെഡറൽ ബാങ്കിന് മുന്നിൽ നടന്ന യോഗം എ.ഐ.വൈ.എഫ് മുൻ സംസ്ഥാന പ്രസിഡന്‍റ് അഡ്വ ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റ് എം.ആർ ദീപക് അധ്യക്ഷതവഹിച്ചു. എ.ഐ.വൈ.എഫ് ജില്ല ജോയന്‍റ് സെക്രട്ടറി ആർ. ശരവണൻ, യു. കണ്ണൻ, ബി. കെ ഹാഷിം, അനന്തു എസ്. പോച്ചയിൽ, ജെ.എസ്. ജ്യോതിശ്രീ, മഹേഷ് ജയരാജ്, അരവിന്ദ്, എസ്. വിഷ്ണു, ഐ. നിഷാദ്, അനീഷ് ദേവരാജ്, അഖിൽ സോമൻ, സുധീഷ് കാട്ടുംപുറം, അഖിൽ ദേവ്, നൗഷാദ് കൊല്ലശ്ശേരി തുടങ്ങിയവർ സംസാരിച്ചു. കാപ്ഷൻ: അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളിയിൽ ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ നൈറ്റ് മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.