ലഹരിക്കെതിരെ 'ഒന്നിച്ചുനിൽക്കാം, ഒന്നായെതിർക്കാം'

കൊല്ലം: ലോക ലഹരിവിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ പ്രതികരിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതിന് പൊതുജനങ്ങൾക്കായി സ്കൂൾ അങ്കണത്തിൽ ഒരുക്കിയ 'ഒന്നിച്ചുനിൽക്കാം, ഒന്നായെതിർക്കാം' പരിപാടി മേയർ പ്രസന്ന ഏണസ്റ്റ് ആദ്യ കൈയൊപ്പ്​ ചാർത്തി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ സബിതാദേവി, പ്രിൻസിപ്പൽ ജി. ഗോപകുമാർ, അധ്യാപകരായ ഇ.ടി. സജി, സൂസമ്മ അലക്സ്, ഉമനന്ദിനി, ഗീതകുമാരി എന്നിവർ സംസാരിച്ചു. പ്രതിഷേധിച്ചു കൊല്ലം: രാഹുൽ ഗാന്ധിയുടെ വയനാട് എം.പി ഓഫിസ് ആക്രമിച്ചതിൽ എൻ.ജി.ഒ അസോസിയേഷൻ കൊല്ലം ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. ജില്ല വൈസ് പ്രസിഡന്‍റ്​ എസ്. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്‍റ്​ എം. മനോജ്‌ അധ്യക്ഷത വഹിച്ചു. ബി.റ്റി. ശ്രീജിത്ത്, എ. ഷാജി, ഷാരോൺ അച്ചൻകുഞ്ഞ്, ഡി. ലെനിൻ, എസ്​. ഷിബു, ഷീജാമോൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.