കൊട്ടാരക്കര: രണ്ടുകോടി രൂപയുടെ ഹൈ.ടെക് കെട്ടിടം പണിത് സൗകര്യങ്ങളും സജ്ജമായെങ്കിലും വെട്ടിക്കവല പാലമുക്കിലെ പട്ടികജാതി വികസന വകുപ്പ് ഐ.ടി.ഐയിൽ പുതിയ കോഴ്സുകൾ മാത്രം എത്തിയില്ല. 21 വിദ്യാർഥികളുള്ള ഒരുവർഷത്തെ കാർപന്‍റർ കോഴ്സ് മാത്രമാണ് ആരംഭകാലം മുതലുള്ളത്. പുതിയ കോഴ്സ് വേണമെന്ന ആവശ്യത്തിന് ഐ.ടി.ഐ ആരംഭിച്ച 1992 മുതൽ പഴക്കമുണ്ട്. നിവേദനങ്ങളും പരാതികളും നൽകുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. രണ്ട് വർഷം മുമ്പാണ് കിഫ്ബി പദ്ധതിയിൽ രണ്ട് കോടി രൂപയുടെ ബഹുനില കെട്ടിടം നിർമിച്ചത്. പുതിയ കോഴ്സ് ഉടനെത്തുമെന്ന് പ്രഖ്യാപനവുമുണ്ടായി. പട്ടികജാതി വിദ്യാർഥികളുടെ പഠനത്തിന് മുൻഗണന നൽകി ആരംഭിച്ച സ്ഥാപനമാണിത്. 80 ശതമാനം സീറ്റുകൾ പട്ടിക വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. സിവിൽ, വെൽഡർ, ഫിറ്റർ, സർവേയർ കോഴ്സുകൾ അടിയന്തരമായി ആരംഭിക്കണമെന്നാണ് ആവശ്യം. കോഴ്സുകൾ ആരംഭിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് പട്ടികജാതി വികസനവകുപ്പിനും അനുകൂല നിലപാടാണ്. എന്നാൽ ചില വകുപ്പുകൾ നടപടി വൈകിക്കുകയാണെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.