പൊലീസ്​ സ്റ്റേഷൻ മാർച്ച്

കുണ്ടറ: പോക്സോ കേസ്​ പ്രതിയും കുണ്ടറ പഞ്ചായത്ത് അംഗവുമായ മുക്കൂട് രഘുവിനെ പൊലീസ്​ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് യു.ഡി.എഫ് കുണ്ടറ മണ്ഡലം കമ്മിറ്റി നടത്തിയ എ.ഐ.സി.സി അംഗം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ വിനോദ്കുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ആർ.വി. സഹജൻ, ആന്‍റണി ജോസ്​, മണ്ഡലം കൺവീനർ ഫെബി സ്റ്റാലിൻ, ബ്ലോക്ക് പ്രസിഡന്‍റുമാരായ കെ. ബാബുരാജൻ, നാസിമുദീൻ ലബ്ബ, ആർ.എസ്​.പി ജില്ല സെക്രട്ടേറിയറ്റ് അംഗം മഹേശ്വരൻപിള്ള, ജ്യോതിർനിവാസ്​, രാജു ഡി. പണിക്കർ, ജയകുമാർ ഉണ്ണിത്താൻ, സിന്ധു ഗോപൻ, കുണ്ടറ സുബ്രഹ്​മണ്യൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ അലക്സ്​, മണ്ഡലം പ്രസിഡന്‍റുമാരായ വിളവീട്ടിൽ മുരളി, തോട്ടത്തിൽ ബാലൻ, വിനോദ് ജി. പിള്ള, കോണിൽ വിനോദ്, നിസാമുദീൻ, സുമേഷ് ദാസ്​, ഷാജഹാൻ എന്നിവർ പങ്കെടുത്തു. വിൽപന നിരോധിച്ചു കൊ​ല്ലം: ജി​ല്ല​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യ പൊ​ടാ​ര​ൻ മാം​ഗോ ജ്യൂ​സ്​ വി​ൽ​പ​ന നി​രോ​ധി​ച്ചു. ജ്യൂ​സ്​ ബോ​ട്ടി​ലു​ക​ൾ അ​സ്വാ​ഭാ​വി​ക​മാ​യി വീ​ർ​ത്ത്​ വ​ലു​താ​കു​ക​യും പൊ​ട്ടു​ക​യും ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​ക്കാ​ണ്​ നി​രോ​ധ​ന​മെ​ന്ന്​ ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി. ക​മീ​ഷ​ണ​ർ എ​സ്. അ​ജി പ​റ​ഞ്ഞു. പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാക്കള്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍ ചാത്തന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും സഹോദരിയെയും പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാക്കള്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍. പുലിക്കുഴി ചരുവിള പുത്തന്‍ വീട്ടില്‍ വിഷ്ണു (23), പൂവത്തൂര്‍ ഹരിശ്രീ ഭവനത്തില്‍ പ്രവീണ്‍ (22) എന്നിവരാണ്​ പാരിപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. ചാത്തന്നൂര്‍ അസി.​ കമീഷണര്‍ ബി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ അല്‍ജബര്‍, എസ്.ഐമാരായ സുരേഷ്‌കുമാര്‍, അജിത്കുമാര്‍, സി.പി.ഒ.മാരായ അരുണ്‍, സലാവുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.