ബി.ജെ.പിയുടെ തന്ത്രം ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കൽ -സാദിഖലി ശിഹാബ് തങ്ങള്‍

കൊല്ലം: മുസ്​ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ല സംഗമങ്ങളുടെ ഭാഗമായുള്ള ജില്ല പ്രവര്‍ത്തക കൺവെന്‍ഷന്‍ നടന്നു. ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തിന്‍റെ വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി ചിത്രീകരിച്ച് ജനങ്ങളില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണ് ബി.ജെ.പിയുടെ തന്ത്രമെന്ന് അദ്ദേഹം പറഞ്ഞു. അധികാരം നിലനിര്‍ത്താനും ബി.ജെ.പി ഇതേ തന്ത്രമാണ് പ്രയോഗിക്കുന്നത്.​ വെല്ലുവിളികള്‍ നിറഞ്ഞ കാലത്ത് ഒറ്റയും തെറ്റയുമായി തിരിയാതെ സംഘടിത ശക്തിയായി മുന്നോട്ട് പോകണമെന്നും തങ്ങള്‍ പറഞ്ഞു. മുസ്​ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി കണ്‍വെൻഷനില്‍ മുഖ്യപ്രഭാഷണം നടത്തി. ആളുകളുടെ പട്ടിണിയും ദാരിദ്ര്യവും വർധിപ്പിക്കാനായുള്ള സര്‍ക്കാറാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കും ഉപകാരമില്ലാത്ത ആര്‍ക്കും വേണ്ടാത്ത കെ- റെയിലുമായി നടന്ന സര്‍ക്കാറിന് കിട്ടിയ തിരിച്ചടിയാണ് തൃക്കാക്കരയില്‍ കിട്ടിയത്. ലീഗ് ജില്ല പ്രസിഡന്‍റ്​ എം. അന്‍സാറുദീന്‍ അധ്യക്ഷതവഹിച്ചു. മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സംസ്ഥാന സെക്രട്ടറി കെ.എസ്​. ഹംസ, എം.എല്‍.എമാരായ ടി.വി. ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, അബ്ദുറഹ്മാന്‍ കല്ലായി, എം. ഷംസുദീന്‍, സുല്‍ഫിക്കര്‍ സലാം, വനിത ലീഗ്​ സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ ഷാഹിന നിയാഫി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.