എസ്​.ഡി.പി.ഐ പ്രതിഷേധറാലി

അഞ്ചൽ: എസ്.ഡി.പി.ഐ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ പ്രതിഷേധ റാലി നടത്തി. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ഉദ്​ഘാടനം ചെയ്തു. ഒത്തുതീർപ്പ് രാഷ്ട്രീയത്തിലൂടെ കേരളത്തെ തകർക്കുന്ന മുഖ്യമന്ത്രി രാജി​െവക്കുക, തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്​ റാലി. ജില്ല ജനറൽ സെക്രട്ടറി ഷഫീഖ് എം. അലി അധ്യക്ഷത വഹിച്ചു. മനാഫ് പത്തടി, റാഫി അഞ്ചൽ, സുലൈമാൻ റോഡുവിള, ശരാഫത് മല്ലം, റഫീഖ് പുന്നല എന്നിവർ നേതൃത്വം നൽകി. ചിത്രം: എസ്.ഡി.പി.ഐയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന പ്രതിഷേധറാലി ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.