കൊല്ലം: ജനകീയാസൂത്രണം കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ സമഗ്രവും ഗുണകരവുമായ മാറ്റങ്ങള്‍ കൈവരിക്കാനായെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ കോര്‍പറേഷന്‍റെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യവികസനം, ദാരിദ്ര്യ നിർമാര്‍ജനം, കാലാവസ്ഥവ്യതിയാനങ്ങളെയും പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കാന്‍ സമൂഹത്തെ പ്രാപ്തരാക്കുക, സമഗ്രമായ സാമൂഹികസുരക്ഷ ഉറപ്പാക്കുക എന്നിവയാണ് 14ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്നും മന്ത്രി വ്യക്തമാക്കി. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷതവഹിച്ചു. കോവിഡാനന്തര നവകേരള സൃഷ്ടിക്കായി പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിരവികസനമാണ് ലക്ഷ്യമെന്ന് മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ എ.കെ. സവാദ്, എസ്. ഗീതാകുമാരി, യു. പവിത്ര, എസ്. സവിതാദേവി, ഹണി, കൗണ്‍സിലര്‍മാരായ ജോര്‍ജ് ഡി. കാട്ടില്‍, ടി.ജി. ഗിരീഷ്, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പരിസ്ഥിതി കമ്മിറ്റി സന്ദര്‍ശനം 22ന് കൊല്ലം: ജില്ലയിലെ പാരിസ്ഥിതിക സ്ഥിതിവിവരവും പരാതികള്‍ പരിശോധിക്കുന്നതിനുമായി നിയമസഭാ പരിസ്ഥിതി കമ്മിറ്റി അംഗങ്ങള്‍ 22ന് സന്ദര്‍ശനം നടത്തും. കലക്ടറുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരാതികള്‍ സംബന്ധിച്ച തെളിവെടുപ്പ് നടത്തുന്ന സംഘം വിവിധ പ്രദേശങ്ങളിലേക്കും പോകും. സന്ദര്‍ശനത്തോടനുബന്ധിച്ച് കലക്ടറുടെ ചേംബറില്‍ യോഗം ചേർന്നു. സന്ദര്‍ശനത്തിന്‍റെ ഭാഗമായി 22ന് രാവിലെ 9.30ന് കലക്‌ടറേറ്റില്‍ നടത്തുന്ന യോഗത്തില്‍ എല്ലാ ജില്ലതല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കലക്ടര്‍ അഫ്സാന പർവീൺ നിർദേശിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും തിങ്കളാഴ്ച വൈകീട്ട് അഞ്ചിനകം സ്ഥിതിവിവര റിപ്പോര്‍ട്ട് സമർപ്പിക്കാനും നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.