നിയമനങ്ങൾ പി.എസ്​.സിക്ക്​ വിടണം– തണ്ടാൻ മഹാസഭ

കൊല്ലം: സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം നടപ്പാക്കാത്തത് പട്ടികവിഭാഗക്കാരോടുള്ള വിവേചനമാണെന്ന് തണ്ടാൻ മഹാസഭ ജനറൽ സെക്രട്ടറി പുഷ്പരാജൻ. സർക്കാർ ഖജനാവിൽ നിന്നുള്ള ധനം ഉപയോഗിച്ച് ശമ്പളം നൽകുന്ന എല്ലാ മേഖലകളി​െലയും നിയമനങ്ങൾ പി.എസ്​.സിക്ക്​ വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൃക്കരുവ, വടക്കേകര മേഖലയിലെ 200ൽ പരം കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി രൂപവത്​കരിച്ച ശാഖായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറർ കൃഷ്ണൻകുട്ടി, താലൂക്ക് യൂനിയൻ സെക്രട്ടറി രാജൻ, വിജയൻ, അജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ശശികുമാർ (പ്രസി.​), മധു (വൈ.പ്രസി.​), വാസുദേവൻ (സെക്ര.), മണികുട്ടൻ (ജോ.സെക്ര.), വിഷ്ണു (ട്രഷ.), രേഷ്മ (വനിതാ പ്രതിനിധി), സുന്ദരേശൻ (യൂനിയൻ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു. അഡ്മിഷൻ കൊല്ലം: ടി.കെ.എം സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ ആൻഡ്​ ഇൻഫർമേഷൻ ടെക്നോളജിയിൽ പ്ലസ്​ വൺ സയൻസ് ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ടി.കെ.എം സ്കൂൾ ഓഫ് കമ്യൂണിക്കേഷന്‍റെ ഓഫിസിൽ നിന്ന്​ തിങ്കളാഴ്ച മുതൽ അപേക്ഷ ലഭിക്കും. ഫോൺ: 9447150460.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.