സാദിഖലി തങ്ങൾക്ക്​ സ്വീകരണം നൽകി

കൊല്ലം: സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി ജില്ലയിലെത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി സ്വീകരിച്ചു. ജില്ല പ്രസിഡന്‍റ്​ അബ്ദുൽ വാഹിദ് ദാരിമി അധ്യക്ഷതവഹിച്ചു. അബ്ദുൽ ജവാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. അബ്​ദുല്ല കുണ്ടറ, ഡോ. മൻസൂർ ഹുദവി, ഡോ. അബ്ദുൽ മജീദ് ലബ്ബ, അഹമ്മദ് ഉഖൈൽ, അബ്ദുസ്സമദ്, ആസിഫ് മുഹമ്മദ് കണ്ണനല്ലൂർ, അബ്ദുൽ മജീദ് ദാരിമി, സത്താർ വട്ടവിള, മുഹമ്മദ് റാഫി റഹ്​മാനി, അനസ് ജിസ്രി, മുഹമ്മദ് ത്വയ്യിബ്, നിലാമുദ്ദീൻ മുസ്​ലിയാർ, മുഹമ്മദ് ഷാ, ഷിഫലി, നാസർ കൊട്ടാരക്കര, നിസാറുദ്ദീൻ ഫൈസി ഉമയനല്ലൂർ, ഷരീഫ് വരിഞ്ഞം,അബ്ദുൽ റഹീം കുളപ്പാടം, ഷിഹാബ് ഫൈസി കുളപ്പാടം, നാഫി വേളികാടൻ, അൻസാർ ഫൈസി, മുബഷിർ നാലുമുക്ക്, റാഷിദ് കുമരഞ്ചിറ, സിയാദ് റഷാദി,അബ്ദുറഹ്​മാൻ ചെമ്മാട് എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.