മയ്യനാട്: സി. കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രവും മയ്യനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി മയ്യനാട് പഞ്ചായത്ത് പ്രദേശത്തേകൾ ബാറുകൾ, ബേക്കറികൾ, ബ്യൂട്ടി പാർലറുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പഞ്ചായത്തിലെ 15 സ്ഥാപനങ്ങളിലാണ് മിന്നൽ പരിശോധന നടന്നത്. പല സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃതമുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാഹിദ അറിയിച്ചു. ഗുരുതര വീഴ്ച കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും 4000 രൂപ പിഴ ചുമത്തുകയും ചെയ്തു. പഞ്ചായത്തിൻെറ ലൈസൻസ് ഇല്ലാതെയും മയ്യനാട്, കൊട്ടിയം മേഖലയിലെ ഹോട്ടലുകള്‍, തട്ടുകടകള്‍, ഫ്രൂട്സ് സ്റ്റാൾ എന്നിവിടങ്ങളില്‍നിന്ന് പഴകിയ ആഹാരസാധനങ്ങൾ പിടികൂടി. ബ്യൂട്ടി പാർലറുകളിലും കടകളിലുമുള്ള ഉപയോഗതീയതി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കളും, ഭക്ഷ്യവസ്തുക്കളും നിരോധിത പ്ലാസ്റ്റിക് കവറുകളും നീക്കി. ഭക്ഷണ-പാനീയ സുരക്ഷ കാര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും, വ്യത്തിഹീനമായ സാഹചര്യത്തിലുള്ള സ്ഥാപനങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ് എന്നിവയെ സമീപിക്കാമെന്നും ഹെൽത്ത് ഇൻസ്പെക്ടർ റജി ചന്ദ്രൻ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഭക്ഷണം കൈകാര്യം ചെയ്യുന്നവർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നിർദേശങ്ങൾ നൽകിയിട്ടും തുടർന്നും പകർച്ചവ്യാധികൾക്ക് കാരണമാകുന്നവിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള നടപടികൾ തുടരുമെന്ന് ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുൽ ഹസന്‍ പറഞ്ഞു. പരിശോധനയിൽ ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്ഖാന്‍, സജിന്‍, സെബാസ്റ്റ്യൻ, പഞ്ചായത്ത് ക്ലര്‍ക്ക് ഷിബികുമാര്‍ എന്നിവരും പങ്കെടുത്തു. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. സലീലാദേവിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.